കൊച്ചി: സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ പണിമുടക്കിലേക്ക്. ഈ മാസം 30 ന് ഓട്ടോ- ടാക്സി തൊഴിലാളികൾ പണിമുടക്കും. ചാർജ് വർധന ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ഓട്ടോ ടാക്‌സി തൊഴിലാളികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ആ സാഹചര്യത്തിൽ ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ടാക്സ് നിരക്കുകൾ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാക്കേജുകൾ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികൾ ഉന്നയിക്കുന്നു. ഇതിന് മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓ ട്ടോ, ടാക്‌സി നിരക്ക് ഏറ്റവുമൊടുവിൽ കൂട്ടിയത് . അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്‌സി നിരക്ക് ഉയർത്തിയിട്ടില്ല.