തിരുവനന്തപുരം: സ്പീക്കറുടെ അനുമതി വാങ്ങാതെ നിയമസഭാ പരിസരത്തിനുള്ളിൽ വച്ച് സിവിലോ ക്രിമനലോ ആയ നിയമപരമായ യാതൊരു പ്രോസസും നടത്താൻ പാടില്ലെന്നതാണ് നിയസഭാ നടപടി ക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 165-ാം ചട്ടം പറയുന്നത്. ഇതിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യൽ വൈകിപ്പിക്കാൻ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പന് വേണ്ടി ഉപയോഗിക്കുന്നത്. എന്നാൽ കസ്റ്റംസ് ചോദ്യം ചെയ്യലിന് അയ്യപ്പനെ വിളിപ്പിക്കുന്നതുകൊച്ചിയിലേക്കാണ്. അതുകൊണ്ട് തന്നെ നിയമസഭയ്ക്കുള്ളിലേക്ക് അന്വേഷണം വരുന്നില്ല.

നിയമസഭയിൽ നിൽക്കുമ്പോൾ അയ്യപ്പനെ ഫോണിൽ വിളിക്കാനോ നോട്ടീസ് നൽകാനോ പാടില്ലെന്ന വ്യഖ്യാനത്തിന് ഈ ചട്ടത്തിലൂടെ സ്പീക്കറും നിയമസഭാ സെക്രട്ടറിയേറ്റും ശ്രമിക്കുന്നത്. ചട്ടത്തിലെ വാചകങ്ങളെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. പ്രോസസ് എന്ന വാക്കിൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകലും കടന്നു വരാമെന്നാണ് സ്പീക്കറുടെ വ്യാഖ്യാനം. ഇത് തെറ്റാണെന്ന് ഒറ്റനോട്ടത്തിൽ പറയാനാകില്ല. എതായാലും ഇക്കാര്യത്തിൽ കസ്റ്റംസിന് കിട്ടുന്ന നിയമോപദേശം അതീവ നിർണ്ണായകമാകും. ഏതായാലും അയ്യപ്പനോട് നിയമസഭയോ എംഎൽഎ ക്വട്ടേഴ്‌സ് പരിധിയോ വിട്ടു പോകരുതെന്ന നിർദ്ദേശം സിപിഎം നൽകിയിട്ടുണ്ടെന്നാണ് സൂചന.

നിയമസഭയ്ക്ക് പുറത്തേക്ക് അയ്യപ്പൻ എത്തിയാൽ കസ്റ്റംസ് കസ്റ്റഡിയിൽ എടുക്കാനും ചോദ്യം ചെയ്യലിന് കൊണ്ടു പോകാനും സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ നിയമസഭയുടെ പരിരക്ഷയുള്ള സ്ഥലങ്ങളിൽ മാത്രമായി അയ്യപ്പൻ തുടരും. നിയമസഭയ്ക്ക് പിന്നിലാണ് സ്പീക്കറുടെ താമസ സ്ഥലം. അതുകൊണ്ട് തന്നെ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാവുകയുമില്ല. കസ്റ്റംസിൽ നിന്ന് അയ്യപ്പനെ ചോദ്യം ചെയ്യാനുള്ള അനുമതി കത്ത് കിട്ടിയാൽ നിയമസഭാ സമ്മേളനം നടക്കുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി അതിനെ തടയാനും ശ്രമം ഉണ്ടാകും. ഏതായാലും ഏറെ കരുതലോടെയാണ് അയ്യപ്പന്റെ കാര്യത്തിൽ നീക്കങ്ങൾ സിപിഎം നടത്തുന്നത്. ഉടനൊന്നും അയ്യപ്പൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് ലഭിക്കുന്ന സൂചന.

അതിനിടെ അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകി. അയ്യപ്പൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കി വാറണ്ട് പുറപ്പെടുവിക്കാനാണ് നീക്കം. ഇത് മനസ്സിലാക്കിയാണ് നിയമസഭയ്ക്കുള്ളിൽ തന്നെ അയ്യപ്പൻ കഴിയുക. നിയമസഭയ്ക്കുള്ളിലേക്ക് ഒരു അന്വേഷണ ഏജൻസിക്കും കടക്കാനാകാത്തതാണ് ഇതിന് കാരണം. ഈ വിഷയം സ്പീക്കറും കസ്റ്റംസും തമ്മിലെ നിയമപോരാട്ടത്തിലേക്കും കാര്യങ്ങളെത്തിക്കും. സിപിഎം നിലപാടുകളും ഇതിനെ സ്വാധീനിക്കുന്നുണ്ടെന്ന് കസ്റ്റംസിന് അറിയാം.

അയ്യപ്പന് ഇപ്പോൾ വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. നിയമസഭയുടെ പരിരക്ഷ കിട്ടാതിരിക്കാനാണ് ഇത്. അതുകൊണ്ട് തന്നെ അയ്യപ്പനെതിരെ അതിശക്തമായ നടപടികളിലേക്ക് കസ്റ്റംസ് കടക്കുമെന്നാണ് സൂചന. ഇങ്ങനെ ചെയ്താൽ നിയമപരിരക്ഷ കിട്ടില്ലെന്നാണ് കസ്റ്റംസിന് കിട്ടിയ ഉപദേശം. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലേക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതോടെ വേണ്ടത്ര കരുതലുകൾ കസ്റ്റംസ് എത്തുന്നുവെന്നാണ് സൂചന. നിയമസഭാ ചുറ്റളവിനുള്ളിൽ ഉദ്യോഗസ്ഥർക്കു നോട്ടിസ് നൽകുന്നതിനു സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ കസ്റ്റംസിനു കത്തു നൽകിയത്.

ചട്ടം 165 ൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും കസ്റ്റംസിനു നൽകിയ കത്തിൽ പറയുന്നു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്പീക്കറുടെ അസി. സെക്രട്ടറി കെ. അയ്യപ്പനു 2 തവണ കസ്റ്റംസ് നോട്ടിസ് നൽകിയെങ്കിലും അദ്ദേഹം ഹാജരായില്ല. ഓഫിസിൽ നിന്ന് അനുമതി കിട്ടിയ ശേഷം ഹാജരാകാമെന്നാണ് അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചിരുന്നത്. അയ്യപ്പൻ നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ ജോലിയിൽനിന്നു മാറിനിൽക്കാൻ സാധിക്കില്ലെന്നു പറഞ്ഞാണ് ഇന്നലെ നടക്കേണ്ട ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.

നിയമസഭാ സമ്മേളനം നടക്കുന്ന 8നും 28നും ഇടയിലാണു ഹാജരാകേണ്ട ദിവസമെങ്കിൽ നേരത്തേ അറിയിക്കണമെന്നും അത്യാവശ്യമാണെങ്കിൽ നാളെ എത്താമെന്നും അയ്യപ്പൻ മറുപടി നൽകി. 8ന് ഹാജരാകാൻ കസ്റ്റംസ് വീണ്ടും നോട്ടിസ് നൽകും. അയ്യപ്പനു നൽകുന്ന മൂന്നാമത്തെ നോട്ടിസാണിത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനെത്താൻ തിങ്കളാഴ്ച വൈകിട്ടാണ് ആദ്യം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അയ്യപ്പനു നോട്ടിസ് നൽകിയത്. അനുമതി ലഭിച്ചില്ലെന്നും വരാൻ പറ്റില്ലെന്നും ചൊവ്വാഴ്ച 11 മണിയോടെ അയ്യപ്പൻ അറിയിച്ചു.

ഇന്നലെ 10ന് എത്താൻ ചൊവ്വാഴ്ച വീണ്ടും നോട്ടിസ് നൽകി. നിയമസഭാ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിൽ എത്താൻ സാധിക്കില്ലെന്നു രേഖാമൂലം ഇന്നലെ അറിയിച്ചു യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദ് അലി ഷൗക്രി, സ്വപ്ന, സരിത് എന്നിവരുടെ സഹായത്തോടെ 1.90 ലക്ഷം ഡോളർ കടത്തിയെന്ന കേസിലാണ് അയ്യപ്പനെ ചോദ്യം ചെയ്യുക.