ബ്രിട്ടീഷ് കൊളംബയയിലെ ഡ്രൈവർമാർ അവരുടെ ലൈസൻസ് പുതുക്കുന്നതിന് മുമ്പായി കോവിഡ് നിയമലംഘനങ്ങൾ നടത്തിയിട്ട് പിഴ അടച്ച് തീർത്തിരിക്കണം. കാരണം കോവിഡ് നിയമലംഘനങ്ങളുടെ പിഴ അടക്കാത്തവർക്ക് ലൈസൻസ് പുതുക്കി നല്‌കേണ്ട എന്നാണ് പ്രവിശ്യാ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം, കുടിശ്ശികയുള്ള ആളുകളെ അവരുടെ ഡ്രൈവിങ് ലൈസൻസോ വാഹന ലൈസൻസോ പുതുക്കുന്നതിനായി വരുന്നതിന് മുമ്പ് ഐസിബിസി അറിയിക്കും

നിയമം പാസാക്കിയാൽ, മോട്ടോർ വെഹിക്കിൾ ആക്റ്റിലെ മാറ്റങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ ബി.സിയുടെ എമർജൻസി പ്രോഗ്രാം ആക്റ്റ്, കോവിഡ് -19 അനുബന്ധ നടപടികൾ ആക്ട് എന്നിവ പ്രകാരം പുറപ്പെടുവിക്കുന്ന എല്ലാ പിഴകൾക്കും ഇത് ബാധകമാകും.

പണമടയ്ക്കാനുള്ള മാർഗ്ഗമില്ലെങ്കിൽ കോടതികൾ പിഴ കുറയ്ക്കണമെന്ന് ഡ്രൈവർമാർക്ക് മന്ത്രാലയത്തോട് ആവശ്യപ്പെടാം, കൂടാതെ ''സാമ്പത്തിക, പ്രയാസ ആവശ്യങ്ങൾക്കനുസരിച്ച്'' തിരിച്ചടവ് ക്രമീകരണങ്ങൾക്കായും ഐസിബിസിയിൽ അഭ്യർത്ഥിക്കാം.

പ്രവിശ്യയിൽ നിലവിലെ COVID-19 പിഴ പൊതുജനാരോഗ്യ മുന്നറിയിപ്പ് പാലിക്കാൻ വിസമ്മതിക്കുന്ന വ്യക്തികൾക്ക് 230 ഡോളർ മുതൽ, ഒത്തുചേരലുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്ന ബിസിനസ്സ് ഉടമകൾക്കോ ഇവന്റ് ഓർഗനൈസർമാർക്കോ 2,300 ഡോളർ വരെയാണ്.