കൊച്ചി: നടൻ ജോജു ജോർജും കോൺഗ്രസും തമ്മിലുള്ള വിഷയത്തിൽ റഫറിയാകാനില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. സിനിമ ചിത്രീകരണം തടസപ്പെടുത്തി കൊണ്ടുള്ള സമരത്തിൽ നിന്ന് കോൺഗ്രസ് പിൻവാങ്ങിയത് സ്വാഗതാർഹമാണെന്നും ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഒ.ടി.ടിയുടെ വരവ് സിനിമയിലെ തൊഴിൽ സാധ്യത വർധിപ്പിക്കും. നവാഗതർക്ക് അവസരങ്ങളൊരുക്കും. തൊഴിൽ മേഖലയിലെ ചൂഷണങ്ങൾക്ക് പരിഹാരം ഒരുക്കണമെന്ന ആവശ്യം നിർമ്മാതാക്കളുടെ സംഘടനയെ അറിയിക്കുമെന്നും ബി. ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.