കൊച്ചി: പീഡനപരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി. പീഡന പരാതിക്ക് പിന്നിൽ ദിലീപ് ആണെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി.

പരാതിക്കാരിയെ പരിചയമില്ല. സംഭവം നടന്ന് 10 വർഷങ്ങൾക്ക് ശേഷമാണ് പരാതി നൽകിയത്. ഇതിൽ ഗൂഢാലോചനയുണ്ട്. ഇത്രയും വർഷങ്ങൾക്ക് ശേഷം പരാതി നൽകിയതിൽ കാരണം വ്യക്തമാക്കാൻ പോലും അവർക്ക് സാധിക്കുന്നില്ലെന്നും ജാമ്യ ഹർജിയിൽ പറയുന്നു.

ബാലചന്ദ്രകുമാറിനെതിരെ കണ്ണൂർ സ്വദേശിനിയാണ് പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്തുകൊച്ചിയിലെ ഫ്‌ളാറ്റിൽ എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.