ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന വിമാന സർവിസുകൾ താത്കാലികമായി നിർത്തി ഹോങ്കോങ്. ചൊവ്വാഴ്ച മുതൽ മെയ്‌ മൂന്ന് വരെയാണ് വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്.

ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും ഹോങ്കോംഗ് നിർത്തിവച്ചിട്ടുണ്ട്. ഈ മാസം വിസ്താര വിമാനങ്ങളിൽ എത്തിയ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ഹോങ്കോംഗ് വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ഹോങ്കോംഗിൽ എത്തുന്നവർക്ക് 72 മണിക്കൂർ മുൻപ് നടത്തിയ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം എന്ന നിബന്ധനയാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസമായി വലിയ വർധനവാണ് ഇന്ത്യയിലെ കോവിഡ് കേസുകളിൽ ഉണ്ടായത്. തുടരെ മൂന്ന് ദിവസം രാജ്യത്ത് കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിന് മുകളിലെത്തി