ശ്രീനഗർ: ജമ്മുകാശ്മീരിൽ ബാങ്ക് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു. രാജസ്ഥാൻ സ്വദേശി വിജയ് കുമാർ ആണ് മരിച്ചത്. കുൽഗാം ജില്ലയിലാണ് വെടിവയ്‌പ്പുണ്ടായത്.

വെടിവയ്‌പ്പിൽ ഗുരുതര പരിക്കേറ്റ വിജയ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ കാശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിൽ സ്‌ഫോടനം നടന്നിരുന്നു. സംഭവത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു.