കൊച്ചി: ചാലക്കുടി എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ബെന്നി ബെഹനാന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാൻ എംപി അറിയിച്ചു.