തിരുവനന്തപുരം: ബിജു ആർ എസ് രചിച്ച 'ഓർമ്മ മരത്തണലിൽ കൂടൊരുക്കുന്ന പക്ഷികൾ' എന്ന പുസ്തകം പുറത്തിറങ്ങി. തിരുവനന്തപുരം സൈൻ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ചലച്ചിത്ര സംവിധായകൻ മധുപാലാണ് പ്രകാശനം നിർവ്വഹിച്ചത്. സതീഷ് ബാബു പയ്യന്നൂർ പുസ്തകം ഏറ്റുവാങ്ങി. മുൻ എംപി എ സമ്പത്ത്, സൈൻ ബുക്സ് എഡിറ്റർ ബോബി തോമസ്, ബിജു ആർ.എസ് തുടങ്ങിയവർ സംസാരിച്ചു.