കൊൽക്കത്ത: ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർക്ക് പെട്രോൾ കൊടുക്കേണ്ടെന്ന തീരുമാനവുമായി കൊൽക്കത്ത പൊലീസ്. പിൻസീറ്റിലെ യാത്രക്കാർക്കും നിയമം ബാധകമാണ്. ഇത് സംബന്ധിച്ച് പെട്രോൾ പമ്പുടമകൾക്കുള്ള നിർദേശങ്ങൾ പൊലീസ് പുറത്തിറക്കി.

ഡിസംബർ എട്ട് മുതൽ കൊൽക്കത്ത പൊലീസിന്റെ പരിധിയിൽ നിയമം പ്രാബല്യത്തിൽ വരും. ഫെബ്രുവരി രണ്ട് വരെയാണ് ഉത്തരവിന് സാധുതയുള്ളത്.

അതിനിടെ ഹെൽമെറ്റ് വാങ്ങാൻ പണമില്ലാത്തവർക്ക് സർക്കാർ ഹെൽമെറ്റ് നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ഇതിനായി ഹെൽമെറ്റ് ഇല്ലാത്തവർ പൊലീസ് സ്റ്റേഷനിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്നും മമത വ്യക്തമാക്കി.