കൊല്ലം: വലിയഴീക്കൽ പാലത്തിൽ യുവാക്കൾ അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി. അമിത വേഗതയിൽ ഓടിക്കുന്നതിനിടെ, അത് വഴി വന്ന കാറുമായി കൂട്ടിയിടിക്കുന്നതിൽ നിന്ന് യുവാക്കൾ സഞ്ചരിച്ച ബൈക്ക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ യുവാക്കൾ തന്നെ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ ഓച്ചിറ പൊലീസ് അന്വേഷണം തുടങ്ങി.

ഒരു ബൈക്ക് എറണാകുളം രജിസ്ട്രേഷനിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടമയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.