ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ തിരിച്ചു പോക്ക് ത്വരിതപ്പെടുത്താൻ ഊർജിതമായി ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ. കേരള പ്രവാസി ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ സിപിഐ നേതാവ് ബിനോയ് വിശ്വം എംപിക്കാണ് ഈ ഉറപ്പ് നൽകിയത്. 

വിസ കാലാവധി കഴിയാറായവരുടെ കാര്യത്തിൽ മുൻഗണന നൽകണമെന്ന് ബന്ധപ്പെട്ട രാജ്യങ്ങളോട് അഭ്യർത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള പ്രവാസി ഫെഡറേഷൻ പ്രസിഡന്റ് ബിനോയ് വിശ്വവുമായി നടത്തിയ കുടിക്കാഴ്ചയിലാണ് അദ്ദേഹം മലയാളികളുടെ യാത്രാ പ്രശ്‌നം സംബന്ധിച്ച സമീപനം വ്യക്തമാക്കിയത്. വാക്‌സിനേഷൻ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാനും സർക്കാർ ശ്രമിക്കും.

ഗൾഫ് രാജ്യങ്ങളിലെ അംബാസഡർ മാരുമായി ആഴ്ചതോറും ഇക്കാര്യത്തിൽ ചർച്ച നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.