ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് രോഗം സ്ഥിരീരകരിച്ച വിവരം അദ്ദേഹം അറിയിച്ചത്. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ തന്നോട് അടുത്തിടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അദ്ദേഹം നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ്.