തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളെയും വ്യാപാരികളോടുള്ള ഭീഷണിയേയും വിമർശിച്ച് യുവമോർച്ച മുൻ സംസ്ഥാന ജന. സെക്രട്ടറിയും ബിജെപി കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റുമായ അഡ്വ. ആർഎസ് രാജീവ് രംഗത്ത്. കേരളത്തിൽ കോവിഡ് - 19 നു മായി ബന്ധപ്പെട്ട് നടത്തുന്ന ക്രമികരണങ്ങൾ അശാസ്ത്രിയമാണെന്ന് ഉയർന്നു വരുന്ന കോവിസ് പോസിറ്റീവിറ്റി കണ്ടിട്ടും മനസ്സിലാകാത്തത് സർക്കാരിന് മാത്രമാണെന്ന് രാജീവ് ഫെയ്‌സ് ബുക്കിൽ കുറിച്ചു.

വെള്ളം കയറാതിരിക്കാൻ ബണ്ട് കെട്ടിയിട്ട് ഒരുമിച്ച് തുറന്ന് നാശമുണ്ടാക്കും പോലെയാണ് വ്യാപാരസ്ഥാപനങ്ങൾ കേരളത്തിൽ തുറക്കുന്നത്. മൂന്ന് ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ആൾക്കാർ തെരുവിലിറങ്ങിക്കഴിഞ്ഞു. സമയ ക്രമീകരണത്തിൽ കടകൾ തുറക്കുന്ന രീതി ചില സംസ്ഥാനങ്ങൾ നടത്തി വിജയിച്ച പോലെ നടത്താൻ സർക്കാർ തയ്യാറാകാത്തതെന്താണെന്നും രാജീവ് ചോദിച്ചു.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെയും ടെസ്റ്റ് ചെയ്യുവാനുള്ള സമയം കഴിഞ്ഞിട്ടും കേരള സർക്കാർ ഇന്നും ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. ജന ജീവിതം കേരളത്തിൽ ദു:സഹമാകുകയാണ്. ഏതാണ്ട് 125 ദിവസമായി രണ്ടാം വ്യാപനവുമായി ബന്ധപ്പെട്ട് വ്യാപാര തൊഴിൽ മേഖലകൾ നിശ്ചലമായിട്ട്. വാടക, വാട്ടർ കറണ്ട് ചാർജ് . നിലവിലെ സ്റ്റോക്ക് കാലാവധി കഴിഞ്ഞ നഷ്ടം സ്റ്റോക്ക് എടുക്കൽ എന്നിങ്ങനെ തകർന്ന കൂടുംബ ജീവിതം കാണുവാൻ സർക്കാർ തയ്യാറാകണം.

ഇനിയും തുറക്കുവാൻ അനുമതിനൽകാത്ത സ്ത്രീകളുടെ തൊഴിൽ മേഖലയിലെ ബ്യൂട്ടീഷ്യൻ ഷോപ്പുകൾ ഉൾപ്പെടെ ഉള്ളവരുടെ ജീവിതം പരിതാപകരമാണെന്ന സത്യം പിണറായി മനസ്സിലാക്കണം. സർക്കാരിന് ബുദ്ധിമുട്ടെന്ന് തോന്നിയപ്പോൾ കോവിഡ് പ്രോട്ടോക്കോൾ മറന്ന് മദ്യശാലകൾ തുറന്ന് പ്രവർത്തിക്കും പോലത്തെ വ്യാപനം അരി വാങ്ങാൻ വരുന്ന കടയിൽ ഉണ്ടാകില്ല എന്ന് പിണറായി തിരിച്ചറിയണം എന്നും അശാസ്ത്രീയ തീരുമാനങ്ങൾക്ക് മറുമരുന്ന് ഭീഷണിയല്ല എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ ആർഎസ് രാജീവ് ആവശ്യപ്പെട്ടു.

അഡ്വ. ആർഎസ് രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പൂർണരൂപം

അശാസ്ത്രീയ തീരുമാനങ്ങൾക്ക് മറുമരുന്ന് ഭീഷണിയല്ല.

കേരളത്തിൽ കോവിഡ് - 19 നു മായി ബന്ധപ്പെട്ട് നടത്തുന്ന ക്രമികരണങ്ങൾ അശാസ്ത്രിയമാണെന്ന് ഉയർന്നു വരുന്ന കോവിസ് പോസിറ്റീവിറ്റി കണ്ടിട്ടും മനസ്സിലാകാത്തത് സർക്കാരിനാണ്. വെള്ളം കയറാതിരിക്കാൻ ബണ്ട് കെണ്ടിയിട്ട് ഒരുമിച്ച് തുറന്ന് നാശമുണ്ടാക്കും പോലെയാണ് വ്യാപാരസ്ഥാപനങ്ങൾ കേരളത്തിൽ തുറക്കുന്നത്. 3 ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ആൾക്കാർ തെരുവിൽ .എന്തുകൊണ്ട് സമയ ക്രമീകരണത്തിൽ ( രാവിലെ 8 മുതൽ 2 വരെ ഒരു വിഭാഗം 2 മുതൽ 8 വരെ മറ്റൊരു വിഭാഗം ) കടകൾ തുറക്കുന്ന രീതി ചില സംസ്ഥാനങ്ങൾ നടത്തി വിജയിച്ച പോലെ നടത്താൻ സർക്കാർ തയ്യാറാകാത്തത് . കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെയും ടെസ്റ്റ് ചെയ്യുവാനുള്ള സമയം കഴിഞ്ഞിട്ടും ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കുകയാണ് 6 മണിക്കു വേണ്ടി സർക്കാർ . ജന ജീവിതം കേരളത്തിൽ ദു:സഹമാകുകയാണ്. ഏതാണ്ട് 125 ദിവസമായി രണ്ടാം വ്യാപനവുമായി ബന്ധപ്പെട്ട് വ്യാപാര തൊഴിൽ മേഖലകൾ നിശ്ചലമായിട്ട്. വാടക, വാട്ടർ കറണ്ട് ചാർജ് . നിലവിലെ സ്റ്റോക്ക് കാലാവധി കഴിഞ്ഞ നഷ്ടം സ്റ്റോക്ക് എടുക്കൽ എന്നിങ്ങനെ തകർന്ന കൂടുംബ ജീവിതം കാണുവാൻ സർക്കാർ തയ്യാറാകണം. ഇനിയും തുറക്കുവാൻ അനുമതിനൽകാത്ത സ്ത്രീകളുടെ തൊഴിൽ മേഖലയിലെ ബ്യൂട്ടീഷ്യൻ ഷോപ്പുകൾ ഉൾപ്പെടെ ഉള്ളവരുടെ ജീവിതം പരിതാപകരമാണെന്ന സത്യം പിണറായി മനസ്സിലാക്കണം. സർക്കാരിന് ബുദ്ധിമുട്ടെന്ന് തോന്നിയപ്പോൾ കോവിഡ് പ്രോട്ടോക്കോൾ മറന്ന് മദ്യശാലകൾ തുറന്ന് പ്രവർത്തിക്കും പോലത്തെ വ്യാപനം അരി വാങ്ങാൻ വരുന്ന കടയിൽ ഉണ്ടാകില്ല എന്ന് പിണറായി തിരിച്ചറിയണം.

ഭീഷണി വിശപ്പകറ്റാൻ ശ്രമിക്കുന്നവരോട് ആകരുത് .....