ചെന്നൈ: മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തിലാക്കുമെന്ന വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. തമിഴ്‌നാടിൽ ബിജെപിയുടെ പൊതുയോഗത്തിൽ ആയിരുന്നു പരാമർശം.

'മാധ്യമങ്ങളെ മറന്നേക്കൂ. അവർ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല. അടുത്ത ആറ് മാസത്തിനുള്ളിൽ മാധ്യമങ്ങൾ ബിജെപിയുടെ നിയന്ത്രണത്തിലാകും - അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട് മുൻ ബിജെപി. അധ്യക്ഷനും നിലവിൽ കേന്ദ്ര വാർത്താവിതരണ - പ്രക്ഷേപണ മന്ത്രിയുമായ എൽ മുരുകൻ മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കുമെന്നാണ് അണ്ണാമലൈയുടെ അവകാശവാദം.

മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് അണ്ണാമലൈ. 2000ലാണ് ഐ.പി.എസ് രാജിവെച്ച് ബിജെപിയിൽ ചേരുന്നത്. എൽ. മുരുകൻ കേന്ദ്രമന്ത്രി ആയപ്പോഴാണ് അണ്ണാമലൈ തമിഴ്‌നാട് ബിജെപി. അധ്യക്ഷ സ്ഥാനത്തെത്തിയത്.