ശ്രീനഗർ: കശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ വെടിവച്ച് കൊന്നു. കുൽഗാമിലെ യുവമോർച്ച ജനറൽ സെക്രട്ടറി ഫിദ ഹുസൈൻ ഉൾപ്പെടെ മൂന്ന് പ്രവർത്തകരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.

ഹിദ ഹുസൈൻ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ സഞ്ചരിച്ച ഇവർക്ക് നേരെ ഭീകർ വെടിയുതിർക്കുകയായിരുന്നു. ഭീകർക്കായി തിരച്ചിൽ ശക്തമാക്കി. അക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു

അടുത്തിടെ കശ്മീരിൽ നിരവധി ബിജെപി പ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായിൽ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി.