ളുകൾ തിങ്ങി നിറഞ്ഞ ബീച്ചിൽ കുളിക്കാൻ എത്തിയത് പ്രത്യേക അതിഥികളെ കണ്ട് ആദ്യം സഞ്ചാരികൾ ഞെട്ടി. എന്നാൽ സഭാ കമ്പം കൂടാതെയുള്ള അവരുടെ പെരുമാറ്റം കണ്ട് ആശ്ചര്യവുമായി. ഒരു തള്ളക്കരടിയും മൂന്ന് കുഞ്ഞുങ്ങളുമാണ് ആൾത്തിരക്കേറിയ ബീച്ചിൽ കുളിക്കാൻ എത്തിയത്. അമേരിക്കയിലെ സൗത്ത് താഹോ ബീച്ചിലാണ് അപൂർവ്വ കാഴ്‌ച്ച. ഈ വിഡിയോ സോഷ്യൽ മീഡിയിൽ വൈറലാകുകയും ചെയ്തു.

അമേരിക്കയിൽ ഉഷ്ണം അതിന്റെ രൂക്ഷമായ നിലയിൽ ആളുകളെല്ലാം ബീച്ചുകളിലും മറ്റുമാണ്. ഇതിനിടെയാണ് ചൂടിൽ നിന്നും രക്ഷതേടി ബീച്ചിലേക്ക് കരടി കുടുംബ സമേതം എത്തിയത്. ആരെയും ആക്രമിക്കാനൊന്നും കരടി തുനിഞ്ഞില്ല. സഞ്ചേരികൾക്കിടിയിൽ നിന്നു കുറച്ചു ഭക്ഷണം കഴിച്ചു. കുഞ്ഞുങ്ങൾ കടലിൽ ചാടി അൽപ്പം ശരീരം തണുപ്പിക്കുകയും ചെയ്തു. കരടി കുടുംബത്തിന്റെ നീരാട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.