മുംബൈ: ബോളിവുഡ് സിനിമാ നിർമ്മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി മരിച്ചു. അന്ധേരി ഡി.എൻ. നഗറിലെ അപ്പാർട്ട്മെന്റിൽവച്ചാണ് തീ കൊളുത്തിയത്.

ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുമ്പ് അമ്മ അസ്മിത മരിച്ചു. 70 ശതമാനത്തോളം പൊള്ളലോടെ മകൾ സൃഷ്ടിയെ ഐരോളി നാഷണൽ ബേൺസ് സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി.

അമ്മയുടെ വൃക്കസംബന്ധമായ രോഗമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് മകൾ സൃഷ്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.