കോഴിക്കോട്: വടകരയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്. വടകര തോടന്നൂർ കന്നിനടയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് അജ്ഞാതർ പെട്രോൾ ബോംബ് എറിഞ്ഞത്.

വലിയവളപ്പിൽ പ്രദീപന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ബോംബ് വീടിന് മുൻവശത്തെ കിണറ്റിൽ വീണതിനാൽ വൻ അത്യാഹിതം ഒഴിവായി. ഞായറാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.