ഇരിക്കൂർ: ഇരിക്കൂർ പട്ടീൽ മസ്ജിദ് ഫത്തഹിന് സമീപം കളിക്കുന്നതിനിടെ എട്ടു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ഫാത്തിമ മൻസിലിൽ നരോത്ത് അഷ്‌റഫിന്റെയും സി.സി റൈഹാനത്തിന്റെയും മകൻ കമാലിയ എ.യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ സി. സി മുഹമ്മദ് ഫഹദാണ് (8) കുഴഞ്ഞുവീണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം കുഴഞ്ഞു വീണ വിദ്യാർത്ഥിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ : ഫാത്തിമ, മുഹമ്മദ് (ഇരിക്കൂർ ഗവൺമെന്റ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ), ആയിഷ.