തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ ചേരും. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ ഒൻപതിന് ധനമന്ത്രി കെ എൻ ബാല?ഗോപാൽ സഭയിൽ അവതരിപ്പിക്കും. വോട്ട് ഓൺ അക്കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും.

പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം മെയ് 28 ന് രാവിലെ ?ഗവർണർ നടത്തും. ധനമന്ത്രിയായുള്ള കെ എൻ ബാല?ഗോപാലിന്റെ കന്നി ബജറ്റാണിത്. മുൻ ധനമന്ത്രി ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനോട് കൂട്ടിച്ചേർക്കലുകൾ നടത്തിയാകും പുതിയ ബജറ്റ് എന്നാണ് സൂചനകൾ. കൊവിഡിനെ തുടർന്നുള്ള ധന പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലെ കേരള ബജറ്റ് ഏറെ വെല്ലുവിളികൾ നിറഞ്ഞതാകും.

വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും പെരുകുന്ന കടവും കോവിഡ് ഉണ്ടാക്കിയ ആഘാതവും തകർത്ത സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ കരകയറ്റുകയെന്ന വലിയ ദൗത്യമാണ് പുതിയ ധനമന്ത്രിയെ കാത്തിരിക്കുന്നത്.