പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കുറുമ്പകര കാട്ടുകാല കോളനി ഭാഗത്ത് തൊഴിലുറപ്പു ജോലികൾ ചെയ്തു കൊണ്ടിരുന്ന അഞ്ച് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു.

വൈകിട്ടായിരുന്നു സംഭവം. കോളനി പ്രദേശത്ത് മഴക്കുഴി നിർമ്മാണത്തിലേർപ്പെട്ടവർക്കാണ് മിന്നലേറ്റത്. ദേഹത്തും കാലിലും പൊള്ളലേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.