തൃശൂർ: തൃശൂർ തോട്ടപ്പടി ദേശീയപാതയിൽ വോൾവോ ബസ് അപകടത്തിൽ പെട്ടത് മുന്നിലെ ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ.

മുൻപിൽ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോഴാണ് ബസ്സ് മറിഞ്ഞത്. അപകടത്തിൽ നാലു പേർക്ക് നിസാര പരിക്കേറ്റു. 19 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.തൃശൂരിൽ നിന്ന് ബംഗലൂരുവിലേക്ക് പോകു കയായിരുന്ന സൂര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

ദേശീയപാതയുടെ അരികിലുള്ള സർവ്വീസ് റോഡിലേക്കാണ് ബസ് മറിഞ്ഞത്. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം വേഗ ത്തിലാക്കിയത്. അപ്പോഴേക്കും ഫയർഫോഴ്സും പൊലീസും എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയായിരുന്നു അപകടം