മുണ്ടക്കയം: കുട്ടിക്കാനം-മുണ്ടക്കയം റൂട്ടിൽ ബസ് സർവീസ് പുനരാരംഭിച്ചു. മഴക്കെടുതിയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു.

കെഎസ്ആർടിസിയും സ്വകാര്യ ബസും ഇതുവഴിയുള്ള സർവീസ് തുടങ്ങി. മുണ്ടക്കയം കുട്ടിക്കാനം പാതയിലുണ്ടായ മണ്ണിടിച്ചിലിൽ റോഡ് നിരവധി സ്ഥലങ്ങളിൽ തകർന്നിരുന്നു.