തിരുവനന്തപുരം: മികച്ച ഭരണതന്ത്രജ്ഞനും വാഗ്മിയും മനുഷ്യ സ്‌നേഹിയുമായിരുന്നു സി പി നായരെന്ന് വി എസ് അച്യുതാനന്ദൻ അനുസ്മരിച്ചു.

ഭരണ പരിഷ്‌കാരങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിന്തുണ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം വരെ സുഖവിവരങ്ങൾ അന്വേഷിക്കുമായിരുന്നുവെന്നും വി എസ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.