കൊല്ലം: പ്രൊഫഷനൽ നാടകകൃത്തും നടനുമായ സി ആർ മനോജ് അന്തരിച്ചു. 45 വയസ്സായിരുന്നു. സി ആർ മഹേഷ് എംഎൽഎയുടെ സഹോദരനാണ്.

ഓച്ചിറ സരിഗ തിയറ്റേഴ്‌സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ സി എ രാജശേഖരന്റെയും റിട്ട. അദ്ധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ലക്ഷ്മിയാണ് ഭാര്യ.

മനോജിന്റെ നിര്യാണത്തിൽ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അനുശോചിച്ചു.