കുന്ദമംഗലം: കുന്ദമംഗലത്ത് വൻ കഞ്ചാവ് വേട്ട: പതിനെട്ടര കിലോ കഞ്ചാവുമായി സ്ത്രീയും യുവാവും അറസ്റ്റിൽ. തൃശൂർ മുല്ലേകര സ്വദേശി ലീന (46) പാലക്കാട് തിരുവേക പുറം സ്വദേശി സനൽ (36) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് സബ് ഇൻസ്‌പെക്ടർ അഷ്‌റഫ് എ. അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 18.6 കിലോ കഞ്ചാവ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ് രാവിലെ ഏഴ് മണിയോടെ കുന്ദമംഗലം വയനാട് റോഡിൽ വെച്ച് ഇവർ സഞ്ചരിച്ച കാറിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഒന്നര കിലോ വീതമുള്ള പേക്കറ്റുകളിലാക്കി ട്രാവൽ ബാഗിലായിരുന്നു സൂക്ഷിച്ചിരുന്നത്.

കഞ്ചാവ് വയനാട് ജില്ലയിൽ വിതരണം ചെയ്യാൻ കൊണ്ടുപോവുകയായിരുന്നെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. . ഇവർക്ക് കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നും ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും ആർക്കാണ് ഇവർ കഞ്ചാവ് എത്തിച്ച് നൽകുന്നതെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫാണ് കേസ്സ് അന്വേഷിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.