പാലക്കാട്: സംസ്ഥാനത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. പാലക്കാട് ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികളുമായി പശ്ചിബംഗാളിൽ നിന്നെത്തിയ ബസിലാണ് കഞ്ചാവ് കടത്തിയത്.

സംഭവത്തിൽ ബസ് ഡ്രൈവർ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ നാല് പേരെയും കസ്റ്റഡിയിലെടുത്തു. സുരേന്ദ്രൻ, അജീഷ്, നിതീഷ് കുമാർ, പാരിഷ് മാഹിൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

ആറ് ചാക്കുകളിലായിട്ടാണ് ബസിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. എറണാകുളം സ്വദേശി സലാം എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് വിവരം.