ന്യൂഡൽഹി: ഡൽഹിയിലെ കരോൾ ബാഗിൽ വൻതീപിടിത്തം. കരോൾ ബാഗിലെ ഗഫാർ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഗഫാറിലെ ഷൂ മാർക്കറ്റിൽ പുലർച്ചെ 4.16 ന് ആയിരുന്നു സംഭവം. 39 ഓളം ഫയർ യൂണിറ്റുകൾ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നാശനഷ്ടങ്ങൾ കണക്കാക്കിവരുന്നതേയുള്ളൂ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.