കോഴിക്കോട്: ചത്ത പോത്തിനെ അറുത്ത് വിൽപ്പന നടത്താനുള്ള ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. മുക്കത്തിനടുത്ത് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാടിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.ആനയാംകുന്ന് സ്വദേശി ജാബിദ് എന്ന അഷ്‌റഫിന്റെ ഉടമസ്ഥതയിൽ മലമുകളിലുള്ള സ്ഥലത്തുവച്ച് രോഗം ബാധിച്ച് ചത്ത് പുഴുവരിച്ച പോത്തിനെ രഹസ്യമായി അറുത്ത് ദൂരെ കൊണ്ടുപോയി വിൽപന നടത്താനുള്ള ശ്രമം യാദൃഛികമായി ശ്രദ്ധയിൽപെട്ട നാട്ടുകാർ പഞ്ചായത്തിലും പൊലീസിലും വിവരമറിയിച്ച് തടയുകയായിരുന്നു.

മുക്കം പൊലീസ് സ്ഥലത്തെത്തി അഷ്‌റഫിന്റെയും സഹായിയുടെയും പേരിൽ കേസെടുത്തു.ഞായറാഴ്‌ച്ച പഞ്ചായത്തും ആരോഗ്യ വകുപ്പും ഇടപെട്ട് പോത്തിന്റെ ജഡം സംസ്‌കരിക്കുകയും ചെയ്തു.