ബെംഗളൂരു: കർണാടകയിലെ മടിക്കേരി ജില്ലയിൽ ഒരാഴ്ച നീണ്ടുനിന്ന ബജ്റംഗ് ദളിന്റെ ശൗര്യ പ്രശിക്ഷൻ വർഗ പരിശീലന ക്യാമ്പിൽ പങ്കെടുത്ത വിദ്യർത്ഥികളായ നൂറിലധികം പേർക്ക് എയർ ഗൺ പരിശീലനം നൽകിയതിനെതിരെ പരാതി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) നൽകിയ പരാതിയില് പൊലീസ് അന്വേഷണം തുടങ്ങി.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിഎഫ്‌ഐ അംഗമായ ഇബ്രാഹിമാണ് പരാതി നൽകിയിട്ടുള്ളത. പൊന്നമ്പേട്ട് ടൗണിലെ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ക്യാമ്പിൽ എയർ ഗൺ ഉപയോഗിച്ചതായി പരാതിയിൽ പറയുനതയും പൊലീസ് അറിയിച്ചു. ംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും സ്‌കൂൾ മൈതാനം ഇത്തരമൊരു പരിപാടിക്ക് ഉപയോഗിക്കാമോ എന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.

ശൗര്യ പ്രശിക്ഷൻ വർഗ പരിശീലന ക്യാമ്പ് കർണാടകയിൽ വിവാദമുണ്ടായതോടെ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ വാക്പോര് രൂക്ഷമായിരിക്കുയാണ്. അതേസമയം നിയമവിരുദ്ധമായ ഒന്നും തന്റെ സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

ആരോപണങ്ങളോട് പ്രതികരിച്ച ദേശീയ ജനറൽ സെക്രട്ടറിയും ബിജെപി എംഎൽഎയുമായ സി ടി രവി, ക്യാമ്പ് സ്വയം പ്രതിരോധ കോഴ്‌സിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടു. എകെ 47 ഉം ബോംബുകളും ഉപയോഗിക്കുന്നതിലല്ല അവർക്ക് പരിശീലനം നൽകിയിരിക്കുന്നത് . എല്ലാ വർഷവും ബജ്‌റംഗ്ദൾ തങ്ങളുടെ പ്രവർത്തകരെ സ്വയം പ്രതിരോധത്തിനായി പരിശീലിപ്പിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഈ വർഷവും പരിപാടി സംഘടിപ്പിച്ചതെന്നും എൽഎ വ്യക്തമാക്കി .സ്വയം പ്രതിരോധത്തിന് പരിശീലനം നൽകുന്നതിൽ തെറ്റില്ലെന്ന് ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക്കും ക്യാമ്പിനെ ന്യായീകരിച്ചു.

മെയ് 5 മുതൽ 11 വരെയാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. മെയ് 10 ന് പൊന്നമ്പേട്ട് ടൗണിൽ നടന്ന ഘോഷയാത്രയിലൂടെയാണ് പരിശീലന ക്യാമ്പ് തുടങ്ങിയത് . നിയമവും ആയുധ നിയമവും ലംഘിച്ചിട്ടില്ലെന്ന് ബജ്‌റംഗ്ദൾ വ്യക്തമാക്കി. എയർ ഗണ്ണുകളും ത്രിശൂലങ്ങളും നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലന്ന് ബജ്‌റംഗ്ദൾ അവകാശപ്പെട്ടു. എന്നാൽ തുറസ്സായ സ്ഥലത്ത് എയർ ഗൺ ഉപയോഗിക്കുന്ന കാര്യം നിയമപരമാണോ എന്ന പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

യുവാക്കൾക്ക് മടിക്കേരിയിൽ ആയുധ പരിശീലനം നൽകിയതിലൂടെ ബജ്റംഗ്ദൾ നമ്മുടെ രാജ്യത്തെ നിയമത്തെ വെല്ലുവിളിക്കുകയാണ് , കർണാടകയിൽ നമുക്ക് ആഭ്യന്തര മന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഉണ്ടോ? സർക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? എംഎ‍ൽഎമാരായ എംപി. അപ്പച്ചു, കെ.ജി. ബൊപ്പയ്യയും സുജ കുശലപ്പയും ബജ്റംഗ് ദളിന്റെ ശൗര്യ പ്രശിക്ഷണ വർഗ പരിപാടിയിൽ പങ്കെടുത്തു. അവർക്ക് നമ്മുടെ ഭരണഘടനയോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ ന്നാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിക്കുന്നത്. ആയുധ പരിശീലനം നിയമ വിരുദ്ധമാണെന്നും ബജ്റംഗ്ദൾ നേതാക്കൾക്കെതിരെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ബജ്‌റംഗ്ദളിനെ അനുവദിച്ച സ്‌കൂൾ അധികൃതർക്കെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.