മധുര: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ , ഡി.എം.കെ മന്ത്രിമാർ എന്നിവർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കത്തോലിക്കാ വൈദികനെ മധുരയിൽ അറസ്റ്റു ചെയ്തു. കള്ളികുടി പനവിലയ് പള്ളി വികാരി ഫാ.ജോർജ് പൊന്നയ്യ ആണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ കന്യാകുമാരിയിലാണ് വൈദികനെതിരെ പരാതി നൽകിയത്.

അരുനയിൽ ഞായറാഴ്ച സംഘടിപ്പിച്ച ഒരു ചടങ്ങിൽ വൈദികൻ വിവാദ പ്രസംഗം നടത്തിയെന്നാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. 1982ൽ മണ്ടെയ്കദിലുണ്ടായ വർഗീയ കലാപത്തിലെ പ്രധാനപ്രതിബിജെപി എംഎ‍ൽഎ എം.ആർ ഗാന്ധിയാണെന്നും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പേരുകൾ പറയാൻ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ലജ്ജിക്കുന്നുവെന്നുമായിരുന്നു പ്രസംഗം. പരാതിയിൽ വൈദികനെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഫാ.ജോർജ് പൊന്നയ്യയെ അറസ്റ്റു ചെയ്യണമെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ആവശ്യപ്പെട്ട് 28ന് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ബിജെപി.