ന്യൂഡൽഹി: സിബിഎസ്ഇ  2021-2022 അദ്ധ്യയന വർഷത്തിലെ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലേക്കുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറങ്ങി..പരീക്ഷയ്ക്കും മൂല്യ നിർണയത്തിനുമാണ് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റേതാണ് പുതിയ തീരുമാനം.

അധ്യായന വർഷം രണ്ട് ടേമാക്കി വിഭജിച്ച് പരീക്ഷയും മൂല്യ നിർണയവും നടത്താനാണ് തീരുമാനം. രണ്ട് ഘട്ടമായി 50 ശതമാനം സിലബസ് ഉപയോഗിച്ചായിരിക്കും രണ്ട് ടേമായി പരീക്ഷയും മൂല്യ നിർണയവും നടത്തുക.

ഇതനുസരിച്ച് ആദ്യ ടേം പരീക്ഷ നവംബറിൽ നടത്തും. രണ്ടാം ടേം പരീക്ഷ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കും.