ന്യൂഡൽഹി: സിബിഎസ്ഇ, ഐസിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി മെയ്‌ 31ന് പരിഗണിക്കാനായി മാറ്റിവച്ചു.

അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി തുടങ്ങിയവരാണ് അഭിഭാഷക മമത ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചത്.