ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാർഗരേഖ അന്തിമമാക്കാൻ സമയമെടുക്കുമെന്ന് സിബിഎസ്ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കൂടി സഹായത്തോടെ മൂല്യനിർണയത്തിന് വിവിധ മാർഗങ്ങൾ ആലോചിക്കുകയാണ് സിബിഎസ്ഇ.

വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കപ്പെടാതെ കുറച്ചുദിവസം കാത്തിരിക്കണമെന്ന് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു.

അതേ സമയം പരീക്ഷ റദ്ദാക്കിയ വിവരം കേന്ദ്ര സർക്കാർ വ്യാഴാഴ്ച സുപ്രീം കോടതിയെ രേഖാമൂലം അറിയിക്കും.