ന്യൂഡൽഹി: പത്താം ക്ലാസ് ഫലം ജൂലൈ 20നകം പ്രസിദ്ധപ്പെടുത്തുമെന്ന് സിബിഎസ്ഇ അറിയിച്ചതായി ദേശീയമാധ്യമങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 15നാണ് പരീക്ഷകൾ റദ്ദാക്കിയത്. പ്രീ ബോർഡ് പരീക്ഷാഫലം (40%), മധ്യവർഷ പരീക്ഷാഫലം (30%) ഇന്റേണൽ അസസ്‌മെന്റ് (20%), യൂണിറ്റ് ടെസ്റ്റുകൾ (10%) എന്നിവയിൽനിന്നാണ് പത്താം ക്ലാസ് ഫലം നിർണയിക്കുക.

പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31ന് മുൻപ് പ്രസിദ്ധീകരിക്കുമെന്നാണ് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീം കോടതിയെ അറിയിച്ചത്. 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർത്ഥികളുടെ മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയിൽ കണക്കാക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.