ബ്രിസ്ബെയ്ൻ: ഇതിലും ത്രസിപ്പിക്കുന്ന മറ്റൊരു ടെസ്റ്റ് ക്രിക്കറ്റ് വിജയം ലോകം കണ്ടിട്ടുണ്ടാവില്ല. ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം. ടെസ്റ്റിന്റെ അവസാനദിവസത്തെ അവസാന 20 ഓവറിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മൂന്ന് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. ചരിത്രവിജയത്തെ വാനോളം പുകഴ്‌ത്തി വിവിധ മേഖലകളിലുള്ള പ്രമുഖർ രംഗത്തെത്തി. ഇന്ത്യക്കാർ മാത്രമല്ല, വിദേശ താരങ്ങളും ഇന്ത്യൻ ടീമിന് പ്രംശയുമായി രംഗത്തെത്തി.ഇന്ത്യൻ ടീമിന്റെ ശക്തി ഭയപ്പെടുത്തുന്നത് എന്നതായിരുന്നു ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം

 

സീനിയർ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായപ്പോഴും ലോകോത്തര നിലവാരം പുലർത്തിയ യുവതാരങ്ങളാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. സിനിയർ താരങ്ങളെ അണിനിരത്തിയ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ദയനീയമായി തോറ്റിരുന്നു.

അതിനുശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിയപ്പോൾ ടീമിന്റെ ചുമതല അജിങ്ക്യ രഹാനെ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നായകമികവിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇഷാന്തും ഭുവനേശ്വറും ബുംറയും ഷമിയുമൊന്നുമില്ലാത്ത മത്സരത്തിലാണ് ഇന്ത്യൻ ബൗളർമാർ ഓസിസ് മണ്ണിൽ തിളങ്ങിയത്. സിറാജും ശാർദുലും വാഷിങ്ടൺ സുന്ദറുമെല്ലാം നാലാം ടെസ്റ്റിന്റെ നിർണായക സാന്നിധ്യമായി.

 

 

ക്രിക്കറ്റിലെ വൻ കരുത്തരായ ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തുടർച്ചയായ രണ്ടാം പര്യടനത്തിലാണ് ടെസ്റ്റിൽ ഇന്ത്യ മലർത്തിയടിച്ചിരിക്കുന്നുത്. അതും സമകാലിക ക്രിക്കറ്റിലെ വമ്പൻ താരങ്ങളെല്ലാം അണിനിരന്ന പൂർണ ഓസീസ് സ്‌ക്വാഡിനെതിരെ എന്നതും വിജയത്തിന്റെ മധുരം കൂട്ടുന്നു

ഇന്ത്യൻ ജഴ്സിയണിഞ്ഞതാവട്ടെ ഷാർദുൽ താക്കൂർ, ടി. നടരാജൻ, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, തുടങ്ങി പരിചയസമ്പത്ത് അധികമില്ലാത്ത യുവനിര. ഇവരിൽ താക്കൂർ ഒഴികെ എല്ലാവർക്കും ഇത് ആദ്യ പരമ്പരയായിരുന്നു.

ഗാബയിലെ ടെസ്റ്റ് ചരിത്രത്തിൽ ടീം ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗാബയിൽ 32 വർഷത്തിന് ശേഷമാണ് ഓസീസിനെ ഒരു ടീം പരാജയപ്പെടുത്തുന്നത് എന്നതും ഇന്ത്യൻ ജയത്തിന്റെ മാറ്റ് കൂട്ടുന്നു.

ബ്രിസ്ബെയ്നിലെ ഗാബയിൽ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ വിരാട് കോലിയും രംഗത്ത് വന്നു.എന്തൊരു ജയം... അഡ്ലെയ്ഡിന് ശേഷം ഞങ്ങൾ സംശയിച്ചവരെല്ലാം ഒന്ന് എഴുന്നേറ്റ് നിന്ന് ശ്രദ്ധിച്ചോളൂ. മാതൃകാപരമായ പ്രകടനം എന്നാൽ മനഃക്കരുത്തും നിശ്ചയദാർഢ്യവുമാണ് ഞങ്ങൾ വഴികാണിച്ചത്. ചരിത്രപരമായ ഈ നേട്ടം ആസ്വദിക്കൂ.' കോലി ട്വിറ്ററിൽ കുറിച്ചു.


 

ജയത്തിന് പിന്നാലെ അഭിനന്ദത്തിനൊപ്പം ഇന്ത്യൻ ടീമിന് അപ്രതീക്ഷിത സമ്മാനം പ്രഖ്യാപിച്ചു ബിസിസിഐ. ടീം ബോണസായി അഞ്ച് കോടി നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് അറിയിച്ചത്.

മറ്റു ആശംസകൾ ഇങ്ങനെ..