ഡൽഹി: രാജ്യത്തിനകത്ത് കൂടുതൽ വിമാന സർവീസുകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. പ്രാദേശിക എയർ കണക്ടിവിറ്റി പദ്ധതിയായ ഉഡാനിൽ ഉൾപ്പെടുത്തി 78 സർവ്വീസുകൾക്ക് കൂടിയാണ് വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. വടക്ക് കിഴക്കൻസംസ്ഥാനങ്ങൾക്കും , ദ്വീപുകൾക്കുമാണ് ഇത്തവണ മുൻഗണന നൽകിയിരിക്കുന്നത്. എഴുപത്തിയെട്ട് സർവ്വീസുകളിൽ കൊച്ചി അഗത്തി റൂട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.