കാസർകോട്: കേരള സർവ്വകലാശാല ഉൾപ്പെടെ രാജ്യത്തെ പത്ത് കേന്ദ്ര സർവ്വകലാശാലകളിലെ 2018-19 അധ്യയന വർഷത്തെ വിവിധ കോഴ്്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. ബിരുദ,ബിരുദാനന്തര ,എംഫിൽ,പി.എച്ച്ഡി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്തു കേന്ദ്ര സർവ്വകലാശാലകളും ഒരു പഠന കേന്ദ്രവും നടത്തുന്ന 236 ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും 199 പി.എച്ച്്ഡി/ എംഫിൽ കോഴ്‌സുകളിലേക്കും പ്ലസ്ടു പാസായവർക്കുള്ള നാല് വർഷ ബി.എസ്.സി, ബിഎഡ് കോഴ്‌സ് ഉൾപ്പെടെ 54 ബിരുദ/ഇന്റഗ്രേറ്റഡ് ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കാവുന്ന അവസാന തീയതി മാർച്ച് 26. അഡിമിറ്റ് കാർഡ് ഏപ്രിൽ പതിമൂന്നു മുതൽ ലഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 78 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. കാസർകോട്,തലശേരി,കൽപറ്റ,കോഴിക്കോട്,പാലക്കാട്,ത്രിശ്ശൂർ,എറണാകുളം,കോട്ടയം,തിരുവനന്തപുരം,എന്നിവിടങ്ങൾണ് കേരളത്തിലെ ഒൻപതു പരീക്ഷ കേന്ദ്രങ്ങൾ. മംഗളുരു കോയമ്പത്തൂർ എന്നിവയാണ് കേരളത്തിനടുത്തുള്ള മറ്റു രണ്ട്ു പരീക്ഷ കേന്ദ്രങ്ങൾ. പരീക്ഷയ്ക്കായി www.cucetexam.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷയുടെ സിലമ്പസുകൾ, മാതൃകാ ചോദ്യങ്ങൾ, എന്നിവ CUCETsh_vssambwww.cucetexam.in എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാണ്. കേരള സർവ്വകലാശാലയുടെ ഹെൽപ് ലൈൻ: 04672232505