കോഴിക്കോട് : കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽ പേട്ടവരെ കണ്ടെത്താനായി നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ പുഴയിൽ കുഴഞ്ഞു വീണയാൾ മരിച്ചു.പുഴയുടെ സമീപത്തു താമസിക്കുന്ന പള്ളിത്താഴത്ത് ജയപ്രകാശ് (56) ആണ് മരിച്ചത്.

ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദിന്റെ മൃതദേഹം കരക്കെത്തിക്കുന്നതിനിടയി. ജയപ്രകാശ് കുഴഞ്ഞ വെള്ളത്തിലേക്കു വീഴുകയായിരുന്നു. സന്നദ്ധ സേന പ്രവർത്തകർ ഉടനെതന്നെ ഇദ്ദേഹത്തെ കരയ്ക്ക് എത്തിച്ചിരുന്നു.

ഉടൻ തന്നെ രക്ഷാപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകി ആംബുലൻസിൽ മെശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ലീന, അഞ്ജന