വിമാനത്തിനുള്ളിൽ തീ പിടിക്കുന്നത് കണ്ടിട്ടുണ്ടോ? കാണാത്തവർ ഇതാ കണ്ടോളൂ.. സിംഗപ്പൂർ എയർലൈൻസിനുള്ളിൽ തീ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇന്നലെ തായ് വാനിൽ നിന്നും സിംഗപ്പൂരിലേക്ക് പറന്ന സ്‌കൂട്ട് എയർലൈൻസിലാണ് തീ പിടിത്തം ഉണ്ടായത്. വിമാനം ടേക്ക് ഓഫ് ചെയ്യാൻ ഒരുങ്ങിയ സമയത്ത് തീ പിടിക്കുക ആയിരുന്നു. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. നിസ്സാര പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു.

 

വിമാനത്തിലുണ്ടായിരുന്ന 189 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഒരു യാത്രക്കാന്റെ ഫോണിന്റെ ചാർജറിൽ നിന്നാണ് തീ പിടുത്തം ഉണ്ടായത്. വിമാനത്തിനുള്ളിൽ പുകയും തീയും പടർന്നതോടെ യാത്രക്കാരെ ശാന്തരാക്കുന്ന ഫ്‌ളൈറ്റ് അറ്റൻഡൻസിന്റെ വീഡിയോയും പുറത്ത് വന്നു. പവർ ബാങ്കിൽ ചാർജ് ചെയ്തുകൊണ്ടിരുന്നതിന് പിന്നാലെ പെട്ടെന്ന് തീ പിടുത്തം ഉണ്ടാവുകയായിരുന്നു. വിമാനത്തിനുള്ളിൽ തീയും പുകയും നിറഞ്ഞതോടെ ജനം പരിഭ്രാന്തരായി.

തായ്വാനിലെ തായോൻ ഇന്റർനാഷണൽ എയർപോർട്ടിൽ വൈകിട്ട് 7.35നാണ് സംഭവം. പരിക്കേറ്റതിൽ ഒരാൾ അപകടത്തിനിടയാക്കിയ പവർ ബാങ്കിന്റെ ഉടമസ്ഥനാണ്. ഇത് ഓവർഹീറ്റ് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇയാൾക്ക് അടുത്തിരുന്നയാളാണ് അപകടം പറ്റിയ മറ്റൊരാൾ. ഇരുവരേയും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ആശുപത്രിയിൽ പോകേണ്ട പ്രശ്‌നം ഉണ്ടായില്ല.