കൊല്ലം: കേരളം വികസന കുതിപ്പിലാണെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വ്യവസായ സംരഭകരുമായും നടത്തി വരുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടി ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും വ്യവസായ മന്ത്രി പി രാജീവ് പറയുന്നു. കിറ്റെക്‌സുമായുള്ള വിവാദ വിഷയങ്ങൾ സംസ്ഥാനത്തെ വ്യാവസായിക മേഖലയെ പുറകോട്ടടിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ വ്യവസായ സംരഭകരെ കേരളത്തിൽ നിന്നും അകറ്റിയിട്ടില്ല. എന്നാൽ തെലുങ്കാനയും കേരളവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന്ി തെളിയികുന്ന മറ്റൊരു സംഭവം കൂടി. കൊല്ലത്ത് നിന്നാണ് ഈ വ്യവസായ പീഡന കഥ. കിറ്റക്‌സ് എംഡി സാബു ജേക്കബിന്റെ ആരോപണം ശരിയാണെന്ന് പറയുന്ന സംഭവം.

പ്രവാസി നിക്ഷേപകർക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നു സർക്കാർ ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും, പാർട്ടി ചോദിച്ച പിരിവു തന്നില്ലെങ്കിൽ ഭൂമിയിൽ കൊടി കുത്തുമെന്ന് അമേരിക്കൻ മലയാളിയായ കൺവൻഷൻ സെന്റർ ഉടമയ്ക്കു സിപിഎം നേതാവിന്റെ ഭീഷണി. പിന്നാലെ പ്രവാസിയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. മുമ്പ് കണ്ണൂരിലെ ആന്തൂരിൽ സാജൻ എന്ന പ്രവാസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതും കൺവെൻഷൻ സെന്ററിലെ ഇടപെടലായിരുന്നു. ഈ അവസ്ഥയിലേക്ക് മൈനാഗപ്പള്ളിക്കാരനേയും എത്തിക്കുകയാണ് സിപിഎം എന്നാൽ ആക്ഷേപം.

പത്തു വർഷമായി അമേരിക്കയിൽ വെൽഡിങ് ജോലി നോക്കുന്ന മൈനാഗപ്പള്ളി കോവൂർ മായാവിലാസത്തിൽ ഷഹി വിജയന്റെ ഭാര്യ ഷൈനിയാണു സിപിഎം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനും കൃഷി ഓഫിസർക്കുമെതിരെ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നൽകിയത്. ഷഹിയും ഡേ കെയർ സെന്ററിൽ ജോലി നോക്കുന്ന ഷൈനിയും മക്കളോടൊപ്പം ഹൂസ്റ്റണിലാണ്. ഷഹിയുടെയും ഷൈനിയുടെയും ഉടമസ്ഥതയിൽ ചവറ മുഖംമൂടി മുക്കിനു സമീപമുള്ള 75 സെന്റ് ഭൂമിയിലാണു കൺവൻഷൻ സെന്റർ നിർമ്മിച്ചത്.

വായ്പയും സമ്പാദ്യവും ഉപയോഗിച്ച് ഏതാണ്ട് 10 കോടിയോളം രൂപ ചെലവാക്കിയാണു പണിതത്. വിദേശത്ത് വിയർപ്പൊഴുക്കിയുണ്ടാക്കിയ പണം കൊണ്ട് നാട്ടുകാർക്ക് കൂടി ജോലി നൽകാൻ കഴിയുന്ന സംരഭമാണ് ലക്ഷ്യമിട്ടത്. എന്നാൽ പാർട്ടി നിർമ്മിക്കുന്ന ശ്രീകുമാർ രക്തസാക്ഷി മണ്ഡപത്തിനായി 10000 രൂപ പിരിവു ചോദിച്ചിട്ടു തന്നില്ലെന്നും ചോദിക്കുമ്പോഴൊക്കെ കളിയാക്കുകയാണെന്നും ഷഹി വിജയന്റെ സഹോദരന്റെ മകനെ ഫോണിൽ വിളിച്ചു പറഞ്ഞ ബ്രാഞ്ച് സെക്രട്ടറി അടുത്ത ദിവസം രാവിലെ കൃഷി- വില്ലേജ് ഓഫിസർമാരും തഹസീൽദാരുമായി വരുമെന്നും സ്ഥലത്തു കൊടികുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നാണു പരാതി.

താൻ ഭാരവാഹിയായ ക്ഷേത്രത്തിന്റെ ആവശ്യത്തിന് 15000 രൂപ ചോദിച്ചിട്ടു തന്നില്ലെന്നും പറഞ്ഞു. സംഭവം വിവാദമായതോടെ ബ്രാഞ്ച് സെക്രട്ടറി പിന്നീട് ഫോണിൽ വിളിച്ച്, പിരിവു ചോദിച്ചിട്ടില്ലെന്നും 26 സെന്റ് വയൽ നികത്തിയതിലാണു പരാതിയെന്നും പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പുറത്തായി. ഇതോടെയാണ് വ്യവസായ പീഡനം പുറത്തു വന്നത്.

ചവറ മുഖംമൂടി മുക്കിനു സമീപമുള്ള 75 സെന്റ് ഭൂമിയിലാണു കൺവൻഷൻ സെന്റർ നിർമ്മിച്ചത്. അമേരിക്കയിലെ സ്ഥാപനത്തിൽ നിന്നും കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നുമുള്ള വായ്പയും സമ്പാദ്യവും ഉപയോഗിച്ച് ഏതാണ്ട് 10 കോടിയോളം രൂപ ചെലവാക്കിയാണു കൺവൻഷൻ സെന്റർ പണിതത്. താൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴും ഭീഷണി ആവർത്തിച്ചെന്നു ഷഹി വിജയൻ പറയുന്നു. കൺവൻഷൻ സെന്ററും അനുബന്ധ സൗകര്യങ്ങളും 75 സെന്റ് ഭൂമിയിൽ മാത്രമാണെന്നിരിക്കെ, ഇതിനോടു ചേർന്ന് 50 സെന്റിൽ ഡേറ്റ ബാങ്കിൽപ്പെടാത്ത ഭൂമിയുണ്ടെന്നും അവിടെ കൊടികുത്തുമെന്നുമാണു ഭീഷണി.

എന്നാൽ 50 സെന്റിൽ 17 സെന്റ് ഡേറ്റ ബാങ്കിൽപ്പെടാത്തതാണെന്നും ബാക്കി 33 സെന്റ് ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ മുൻ ഉടമ തന്നെ അപേക്ഷ നൽകിയിട്ടു വർഷങ്ങളായെന്നും ഷഹി വിജയൻ പറയുന്നു. ഡേറ്റാ ബാങ്കിൽപ്പെടാത്ത 17 സെന്റിൽപ്പോലും ഒരു നിർമ്മാണപ്രവർത്തനവും നടത്തിയിട്ടില്ലെന്നിരിക്കെയാണ് കൊടികുത്തൽ ഭീഷണിയെന്നു ഷഹി വിജയൻ പറഞ്ഞു. അതേസമയം പാർട്ടി ഫണ്ട് ചോദിച്ചു വിളിച്ചിട്ടേയില്ലെന്നും ഫണ്ടിലേക്ക് 10000 രൂപ തരാമെന്ന് ഇങ്ങോട്ടു പറഞ്ഞെങ്കിലും അതു നിരസിക്കുകയാണുണ്ടായതെന്നും ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യം പറഞ്ഞു.

ക്ഷേത്രത്തിനു ഭൂമി വാങ്ങാൻ 15000 രൂപ തരാമെന്നു പറഞ്ഞിട്ടു തന്നില്ല. 26 സെന്റ് വയൽ നികത്തിയതുമായി ബന്ധപ്പെട്ടു പരാതി വന്നു. അപ്പോഴാണ് ഇടപെട്ടത്. കൺവൻഷൻ സെന്റർ പണിയുന്നിടത്തെ മണ്ണ് കൊണ്ടുവന്നു വയലിൽ ഇട്ടു നികത്തി. ഒരു സെന്റ് വയൽ പോലും നികത്താൻ അനുവദിക്കില്ല.