തിരുവനന്തപുരം: സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ ഖാദിബോർഡ് വൈസ് ചെയർമാനായി നിയമിച്ചു. ശോഭനാ ജോർജ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. രണ്ടുപേരും കോൺഗ്രസ് വിട്ട് സിപിഎം സഹയാത്രികരായവരാണ്.

2006ൽ വി എസ്.അച്യുതാനന്ദൻ സർക്കാരിൽ ചെറിയാൻ ഫിലിപ്പ് കെടിഡിസി ചെയർമാനായിരുന്നു. രാജ്യസഭയിലെക്ക് ചെറിയാനെ പരിഗണിക്കുന്നതായി പലതവണ വാർത്തകൾ പ്രചരിച്ചെങ്കിലും അതുണ്ടായില്ല. സീറ്റ്‌നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടത്.