ചെറുപുഴ: കമിതാക്കളായ അമ്മായിയെയും മരുമകനെയും ഒരേ സമയം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കണ്ണുർ ബ കാസർകോട് ജില്ലാ അതിർത്തിയായ ചെറുപുഴക്കടുത്തെ കൊന്നക്കാട് മൈക്കയം അശോകചാൽ ദേവഗിരി കോളനിയിലെ പരേതനായ വിശ്വാമിത്രന്റെ ഭാര്യ ലീല(51), വിശ്വാമിത്രന്റെ സഹോദരി പുത്തിരിച്ചി പരേതനായ കാരിയൻ ദമ്പതികളുടെ മകൻ രഘു(45) എന്നിവരാണ് മരിച്ചത്. രഘുവിന്റെ അമ്മാവനാണ് വിശ്വാമിത്രൻ.

ലീലയെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയിലും രഘുവിനെ വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. തൊട്ടടുത്ത മകളുടെ വീട്ടിൽ താമസിക്കുന്ന രഘുവിന്റെ അമ്മ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മകനെ തൂങ്ങിയ നിലയിൽ കണ്ടത്. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ തൊട്ടടുത്തുള്ള ലീലയുടെ വീട്ടിൽ വെളിച്ചം കണ്ടതിനെ തുടർന്ന് ചെന്നുനോക്കിയപ്പോഴാണ് ലീലയെ മരിച്ചനിലയിൽ കാണപ്പെട്ടത്.

ലീലയുടെ ഭർത്താവ് പത്ത് വർഷം മുമ്പ് മരണപ്പെട്ടുവെന്നാണ് ബന്ധുക്കള്ഡ പറയുന്നത്. മരണശേഷം ലീല അവിവാഹിതനായ രഘുവുമായി അടുപ്പത്തിലായിരുന്നു. ഏതാനും വർഷങ്ങളായി ഇവർ ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്. രഘു അവിവാഹിതനാണ്. അമ്മയോടൊത്തായിരുന്നു താമസം. തൊട്ടടുത്താണ് വിശ്വാമിത്രനും ലീലയും താമസിച്ചിരുന്നത്.

18 വർഷംമുൻപ് വിശ്വാമിത്രനെ ദുരൂഹസാഹചര്യത്തിൽ കാണാതായി. പിന്നീട് മരിച്ചെന്ന സൂചനയും കിട്ടി. ലീലയും മക്കളായ മനുവും അനീഷും ഒരുമിച്ചായിരുന്നു താമസം. മക്കൾ മാറിയതോടെ ഏതാനും വർഷമായി ലീല വീട്ടിൽ തനിച്ചായിരുന്നു. വ്യാഴാഴ്ച രാത്രി രഘു, ലീലയുടെ വീട്ടിലുണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു.

രഘുവിന്റെ വിവാഹം നടത്താനുള്ള ആലോചന നടക്കുന്നതിനിടെയാണ് ഇരുവരുടെയും മരണം. വെള്ളിയാഴ്ച രാവിലെ അമ്മ പുത്തരിച്ചിയാണ് രഘുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒരുകാൽ നിലത്തുതൊട്ട നിലയിലായിരുന്നു. ബന്ധുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് വാർഡംഗം പി.സി.രഘുനാഥൻ നായരെത്തി വെള്ളരിക്കുണ്ട് പൊലീസിൽ വിവരമറിയിച്ചു.

മരണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. മാധവൻ, സുന്ദരൻ എന്നിവരാണ് രഘുവിന്റെ സഹോദരങ്ങൾ. പരേതനായ കുമാരൻ-കാർത്യായണി ദമ്പതികളുടെ മകളാണ് ലീല. മക്കൾ: മനു (പുഞ്ച), അനീഷ് (ടാപ്പിങ് തൊഴിലാളി, കർണാടക). മരുമകൾ രമ്യ. സഹോദരങ്ങൾ: രമ, ദേവി. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ജോസ് കുര്യൻ, പ്രിൻസിപ്പൽ എസ്‌ഐ പി.ബാബുമോൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി.

മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കൊ വിഡ് പരിശോധനകൾക്കു ശേഷം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.