മലപ്പുറം: കരുവാരക്കുണ്ടിൽ പ്ലസ്ടു വിദ്യാർത്ഥിനിയുടെ നിക്കാഹ് നടത്തിയവർക്കെതിരെ കേസ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ കല്യാണമാണ് നടത്തിയത്. മഹല്ല് ഖാസി ഉൾപ്പെടെയുള്ളവർക്കെതിരെ കരുവാരക്കുണ്ട് പൊലീസ് കേസെടുത്തു.

ഇന്നലെയാണ് വിവാഹം നടന്നത്. കല്യാണം സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് രക്ഷിതാക്കൾ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.

ഭർത്താവ്, രക്ഷിതാക്കൾ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കരുവാരക്കുണ്ട് പൊലീസ് കേസെടുത്തത്.അഞ്ചുവർഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.