മുംബൈ:മഹാരാഷ്ട്രയിൽ വിദർഭ മേഖലയിലെ ഭണ്ഡാരയിൽ ജനറൽ ആശുപത്രിയിൽ തീപിടു ത്തത്തിൽ കുട്ടികൾ മരണപ്പെട്ടത് ഒക്‌സിജൻ ലഭിക്കാതെയും പൊള്ളലേറ്റുമെന്നും റിപ്പോർട്ട്. മരണപ്പെട്ട പത്ത് കുട്ടികളിൽ മൂന്നുപേർ മാത്രമാണ് പൊള്ളലേറ്റ് മരിച്ചത്.ഓക്‌സിജൻ വിതരണം തടസ്സപ്പെട്ടതാണു മറ്റു കുഞ്ഞുങ്ങളുടെ മരണകാരണം.എന്നാൽ തീപിടുത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടാണ് എന്ന് പറയുന്നുണ്ടെങ്കിലും ഇതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

ജനിക്കുമ്പോഴേ രോഗബാധ കണ്ടെത്തുന്ന കുഞ്ഞുങ്ങളെ പരിചരിക്കുന്ന സിക്ക് ന്യൂബോൺ കെയ ർ യൂണിറ്റിൽ (എസ്എൻസിയു) ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു ദുരന്തം.തീപിടിത്തത്തി ൽ 10 പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചത്.മരിച്ചവരിൽ അച്ഛനമ്മമാർ ഉപേക്ഷിച്ച കുഞ്ഞും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ച കേസൽവാഡ ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആൺകുഞ്ഞി നെ ജനറൽ ആശുപത്രിയിലെത്തിച്ചു പരിചരിക്കുകയായിരുന്നു. ഉറ്റവരുടെ ക്രൂരതയെ അതിജീവി ച്ച് ജീവിതം തിരിച്ചുപിടിച്ചെന്നു കരുതിയിരിക്കെ മറ്റൊരു രൂപത്തിൽ മരണമെത്തി.


13 മാസം പ്രായക്കാരാണ് ഈ യൂണിറ്റിലുണ്ടായിരുന്നത്. 7 കുഞ്ഞുങ്ങളെ അഗ്‌നിശമന സേന രക്ഷിച്ചിരുന്നു