ബീജിങ്: കോവിഡ് വീണ്ടും ചൈനയെ വിറപ്പിക്കുന്നു. കോവിഡ് വ്യാപനം വീണ്ടും ശക്തമായ തോടെ കർശന നടപടികളുമായി ചൈന. കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ നഗരങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികളിലേക്കാണ് രാജ്യം നീങ്ങു ന്നത്.സൗത്ത് ബീജിങ്ങിലെ രണ്ട് നഗരങ്ങളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കു ന്നത്. ഇവിടേക്കുള്ള ഗതാഗതസംവിധാനങ്ങൾ വിലക്കി, റോഡുകൾ അടച്ചു, പുറത്തിറങ്ങരുതെ ന്ന് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തിനകത്തേക്കോ രാജ്യത്ത് നിന്ന് പുറ ത്തേക്കോ കടക്കാൻ അനുമതി ഇല്ല. സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും കർശന മാനദണ്ഡ ങ്ങളുണ്ട്. അടിയന്തിര ആവശ്യങ്ങൾ നടത്താൻ മാത്രമാണ് അനുമതി.

ഹെബൈ മേഖലയിൽ കഴിഞ്ഞ ഒരാഴ്ച മാത്രം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണത്തി ൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത മൂന്നൂറില ധികം കോവിഡ് രോഗികളിൽ ഇരുന്നൂറോളം പേർക്ക് രോഗലക്ഷണമില്ലെന്നതും ആശങ്കയുള വാക്കുന്നുണ്ട്. രോഗവ്യാപനം ഇനിയും കൂടിയേക്കുമെന്ന സാഹചര്യത്തിലാണ് ഈ മേഖലയു മായി അടുത്തുകിടക്കുന്ന രണ്ട് നഗരങ്ങൾ അടച്ചിടുന്നത്. ഒരു കോടിയോളം ജനങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്.

2019ൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി ചൈനയെ അതിരൂക്ഷമായാണ് ബാധിച്ചത്. എന്നാൽ രാജ്യവ്യാപക-പ്രാദേശിക ലോക്ക് ഡൗൺ, വ്യാപക പരിശോധനകൾ, യാത്രാനിയന്ത്രണങ്ങൾ തുട ങ്ങിയവയിലൂടെ വ്യാപനത്തെ വേഗത്തിൽ പ്രതിരോധിക്കാൻ ചൈനയ്ക്ക് കഴിഞ്ഞു. കോവിഡി ന്റെ രണ്ടാം വരവിലും കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാൻ ചൈനയ്ക്ക് സാധിച്ചിരുന്നു.