ന്യൂഡൽഹി വിയറ്റ്‌നാം അതിർത്തിയോടു ചേർന്നു ചൈന മിസൈൽ ബേസ് നിർമ്മിക്കുന്നതായി റിപ്പോർട്ട്. ദക്ഷിണ ചൈന കടലിന്റെ ഉപഗ്രഹ ചിത്രത്തോടെ പ്രാദേശിക മാധ്യമമാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. ഇതേപ്പറ്റി അന്വേഷിക്കുകയാണെന്നു വിയറ്റ്‌നാം പ്രതികരിച്ചു.

വിയറ്റ്നാം, മലേഷ്യ, തയ്വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലിൽ നോട്ടമിട്ടാണു ചൈനയുടെ നീക്കമെന്നാണു സൂചന. 'പുറത്തുവരുന്ന വിവരം ശരിയാണോയെന്നു ഞങ്ങൾ പരിശോധിക്കും' വിയറ്റ്‌നാം വിദേശകാര്യമന്ത്രി ലേ തി തു ഹാങ് പ്രതികരിച്ചു.

വിയറ്റ്‌നാം അതിർത്തിയോടു ചേർന്ന് 20 കിലോമീറ്റർ മാറി സർഫസ് ടു എയർ മിസൈൽ ബേസിന്റെ ചിത്രമാണ് ഉപഗ്രഹ ദൃശ്യങ്ങളിലുള്ളത്. ചൈനയിലെ ഗ്വാൻസി പ്രവിശ്യയിലെ നിങ്മിങ് കൗണ്ടിയിലാണിത്. അടുത്തായി ഹെലികോപ്റ്റർ ബേസുണ്ടെന്നും റിപ്പോർട്ടിലുണ്ട്.