ന്യൂഡൽഹി: കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് ജനപ്രിയമാണെന്നാണ് പൊതുവിലുള്ള വിലയരുത്തൽ. പതിവു പോലെ ഇത്തവണയും വില കൂടുന്ന വസ്തുക്കളുടെ പട്ടികയിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. സിഗരറ്റിനും ആഡംബര കാറുകൾക്കും അധിക നികുതി ഏർപ്പെടുത്തിയതോടെ ഇവയ്ക്ക് വില ഉയരുമെന്ന കാര്യം ഉറപ്പായി. എല്ലാ ഇനത്തിലും വരുന്ന കാറുകൾക്ക് വില ഉയരുമെന്ന കാര്യം ഉറപ്പായി. റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും വില ഉയർത്തിയിട്ടുണ്ട്.

പെട്രോൾ, ഡീസൽ കാറുകൾക്ക് പരിസ്ഥിതി സെസ് ഏർപ്പെടുത്തി കൊണ്ടാണ് ബജറ്റിലെ പ്രഖ്യാപനം. പെട്രോൾ കാറുകൾക്ക് ഒരു ശതമാനവും ഡീസൽ കാറുകൾക്ക് 2.5 ശതമാനവുമാണ് പരിസ്ഥിതി സെസ് ഏർപ്പെടുത്തുക. ഇതോടെ എല്ലാ വിലയിലുമുള്ള കാറുകൾക്ക് വിലകൂടുമെന്ന് ഉറപ്പായി. ലക്ഷ്വറി കാറുകൾക്കും വില ഉയരും. 10 ലക്ഷത്തിലധികം വിലയുള്ള കാറുകൾക്ക് ഒരു ശതമാനം അധിക സെസ് ഏർപ്പെടുത്തി.

നികുതി കുറയുന്ന വസ്തുക്കളുടെ ലിസ്റ്റ് ഇങ്ങനെയാണ്:

ബ്രെയിൽ ലിപി കടലാസുകൾ, ഭിന്നശേഷിയുള്ളവരുടെ ഉപകരണങ്ങൾ, റഫ്രിജറേറ്ററുകൾക്ക് കസ്റ്റംസ് നികുതി ഇളവ്, ഡയാലിസിസ് ഉപകരണങ്ങൾക്ക് ചെലവ് കുറയും

വില കൂടുന്നവ

റെഡ്‌മെയ്ഡ് വസ്ത്രങ്ങൾ, ലക്ഷ്വറി കാറുകൾ, സിഗരറ്റ്, സിഗാർ എന്നിവയ്ക്ക് വില കൂടും. വെള്ളി ഒഴികെയുള്ള ആഭരണങ്ങൾക്ക് എക്‌സൈസ് നികുതി വർധിപ്പിച്ചതിനാൽ വില കൂടും. പത്തുലക്ഷത്തിലധികം വിലയുള്ള കാറുകൾക്ക് ഒരു ശതമാനം അധിക സെസ് ഏർപ്പെടുത്തും. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വസ്തുക്കൾക്കും നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.പെട്രോൾ ഇന്ധനമായ ചെറിയ കാറുകൾക്ക് ഒരു ശതമാനം സെസ് ഏർപ്പെടുത്തും. ചെറിയ ഡീസൽ കാറുകൾക്ക് രണ്ടുശതമാനം. വലിയ കാറുകൾക്ക് നാലുശതമാനം സെസ് ഏർപ്പെടുത്തി.