തിരുവനന്തപുരം: സിപിഎമ്മിന്റെ കേരള യൂട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിച്ചു. പാർട്ടിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജായ സിപിഐഎം കേരള എന്ന അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്. 1.12 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആയതോടെയാണ് സിൽവർ ബട്ടൺ ലഭിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ യൂ ട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിക്കുന്നതെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ അറിയിച്ചു.

സൈബർ ഇടങ്ങളിൽ ശക്തമായ സാന്നിധ്യമാകുന്നതിന്റെ ഭാഗമായാണ് സിപിഎം യൂ ട്യൂബ് ചാനൽ ആരംഭിച്ചത്. സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് അണികളെ അറിയിക്കുന്നതിനും പാർട്ടിക്കെതിരെയുള്ള വിവാദങ്ങൾക്ക് മറുപടി നൽകുകയുമാണ് യൂ ട്യൂബ് ചാനൽകൊണ്ട് ലക്ഷ്യം വെക്കുന്നത്.

സിപിഎമ്മിന്റെ ഫേസ്‌ബുക്ക് പേജിൽ വന്ന കുറിപ്പ്

സിപിഐ എം കേരള യുട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിച്ചു. 112,000 സബ്സ്‌ക്രൈബേഴ്സാണ് ഇപ്പോൾ പാർട്ടി യുട്യൂബ് ചാനലിനുള്ളത് കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സിൽവർ ബട്ടൺ ലഭിക്കുന്നത്.